ഞാനാര്‌ എന്ന വിഷയത്തില്‍ എല്ലാവര്‍ക്കും ഒരു ഗവേഷണം തന്നെ നടത്താവുന്നതാണ്‌. ജീവനകലയില്‍ ബേസിക് കോഴ്സിലാണെന്ന് തോന്നുന്നു, ഇങ്ങിനെ ഒരു ചോദ്യമുണ്ട് (ഞാനാര്‌). സാധാരണ എല്ലാവര്‍ക്കും ഒത്തിരി ഉത്തരങ്ങള്‍ നല്‍കാനും സാധിക്കും, ഉദാ: മകന്‍, അച്ഛന്‍, അമ്മ, സഹോദരന്‍ എന്നെല്ലാം. പക്ഷെ ഇതൊന്നും ഞാന്‍ ആര്‌ എന്നതിനുള്ള ഉത്തരമല്ല, മറിച്ച് നമ്മളെക്കുറിച്ചുള്ള മറ്റുള്ളവര്‍ പറയുന്ന വിശേഷണങ്ങളാണ്‌. ഞാനും എന്നെ ഇവിടെ മറ്റുള്ളവര്‍ക്ക് അറിയാനെളുപ്പമുള്ള ചില വിശേഷണങ്ങള്‍ കൊടുക്കുന്നു.

അനിക്കുട്ടന്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പിനിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഇഷ്ടമല്ലെങ്കില്‍ക്കുടി മുംബൈയില്‍ ജീവിക്കുന്നു. ഒഴിവുസമയ വിനോദങ്ങള്‍ : ചെസ്സ്, വായന, കമ്പ്യുട്ടറുകള്‍.

ഞാനാര്‌ – ഇപ്പോഴും ഞാന്‍ അത് അന്വേഷിച്ചുകൊണ്ടിരിക്കുന്നു, ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ പറയുന്നത് പോലെ അത് കണ്ടുപിടിക്കാനുള്ള അന്വേഷണമാണ്‌ ഒരോ മനുഷ്യ ജന്മവും…

ഈ പേരിന്റെ പിന്നില്‍ : എന്റെ അമ്മ എന്നെ വിളിക്കുന്ന പേര്‌ :)

3 Responses to “ഞാനാര്‌ അല്ലെങ്കില്‍ എന്നെക്കുറിച്ച്”

  1. edukeralam Says:

    എല്ലാരും അങ്ങിനെയൊക്കെത്തന്നെ…
    പിന്നെ അവസരം കിട്ടിയാല്‍ മറക്കാതെ പോസ്റ്റുക…
    മറ്റു ബ്ളോഗുകള്‍ വായിക്കുക..
    പ്രതികരിക്കുക….

    അനിക്കുട്ടന്‍റെ ബ്ളോഗില്‍ നിന്നും കൂടുതല്‍ ഇനി പ്രതീക്ഷിക്കാം.. അല്ലേ…

  2. anikkuttan Says:

    edukeralam – നന്ദി

  3. vartthamaanam Says:

    ചുമ്മ എന്തെങ്കിലും പോസ്റ്റ്… മാഷെ


Leave a Reply