ഇക്കഴിഞ്ഞ ദിവസം കുടെ ജോലി ചെയ്യുന്ന ഒരാള്‍ വാങ്ങി വന്ന ഒരു നോവലാണ്‌ – One Night @ Call Centre – ചേതന്‍ ഭഗത്.

ചേതന്‍ ഭഗതിനെക്കുറിച്ച് – ഇദേഹം ഒരു IIT ക്കാരനാണ്‌, പിന്നീട് IIM ലും പഠിച്ചു. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്നു. ഇദേഹത്തിന്റെതായി മുന്ന് നോവലുകള്‍ ഇതുവരെ പ്രസിദ്ധികരിച്ചിട്ടുണ്ട്.

  1. Five Point someone
  2. One Night @ Call Centre
  3. Three mistakes of my life(Latest)

കുടുതല്‍ വിവരങ്ങള്‍ക്ക് ഇദേഹത്തിന്റെ വെബ്ബ് സന്ദര്‍ശിക്കുക.

നോവലിനെക്കുറിച്ച് – ഇത് ഒരു കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന ആറ് പേരുടെ കഥയാണ്‌. ഒരു രാത്രി അവര്‍ക്ക് ദൈവത്തിന്റെ ഫോണ്‍ വരുന്നു അത് അവരുടെയും അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിക്കുന്നു. എഴുത്തുകാരന്‍ നോവല്‍ ആ ആറുപേരില്‍ ഒരാളുടെ (ശ്യാം)വീക്ഷണ കോണിലുടെയാണ്‌ പ്രദിപാദിക്കുന്നത്. നോവല്‍ എഴുതിയിരിക്കുന്ന ഇംഗ്ലീഷും ലളിതമാണ്‌. കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളും വളരെ നന്നായി എഴുത്തുകാരന്‍ എടുത്തുകാട്ടിയിട്ടുണ്ട്.

Book Name – One Night @ Call Centre
Author – Chetanbhagat
Price – Rs 95/-

One Response to “കോള്‍സെന്ററില്‍ ഒരു രാത്രി – One Night @ Call Centre”

  1. വല്യമ്മായി Says:

    http://rehnaliyu.blogspot.com/2008/05/blog-post_20.html

    “ചേതന്‍ ഭഗതിന്റെ രണ്ട് നോവലുകള്‍”


Leave a Reply