എന്റെ ഇന്ത്യാക്കാരായ എല്ലാ സഹോദരി- സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യ-ദിനാശംസകള്‍

Image copyright © 2005 NIC. All rights reserved.

സമ്മോഹനം

ഓഗസ്റ്റ് 12, 2008

ഞാന്‍ തിരിച്ച് നാട്ടിലെത്തിയതിന്‌ ശേഷം ആദ്യമായി വായിച്ച പുസ്തകം ശ്രീ.മോഹന്‍ലാലിന്റെ
“സമ്മോഹനം” എന്ന പുസ്തകമാണ്‌. കഴിഞ്ഞ ദിവസം എറണാകുളം KSRTC ബസ് സ്റ്റാന്റില്‍ നിന്നാണ്‌ ആ പുസ്തകം ഞാന്‍ വാങ്ങിയത്. മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്‌, അദ്ദേഹത്തിനെ ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളാണ്‌ എന്നാണ്‌. മനോരമാ ഓണ്‍ലൈനില്‍ പലപ്പോഴായി “ആഴ്ച്ചവട്ടം” എന്ന പംക്തിയില്‍ നിന്നും എടുത്തിട്ടുള്ള ലേഖനങ്ങളാണ്‌ പലതും. പല അനുഭവങ്ങളും നമ്മെ വളരെയ്ധികം ചിന്തിപ്പിക്കുന്നതും കണ്ണ് നനയിപ്പിക്കുന്നതുമാണ്‌.

സമ്മോഹനം
രചയിതാവ് – മോഹന്‍ലാല്‍
പ്രസാധകര്‍ – മനോരമ പബ്ലിക്കെഷന്‍സ്
വില – 40 രുപ.

ക്ഷമിക്കണം ചേതന്‍ ഭഗത്തിന്റെ എറ്റവും പുതിയ നോവലിനെക്കുറിച്ചാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. ;)

നാട്ടില്‍ വന്നപ്പോളാണ്‌ കറന്റ് ബുക്സിന്റെ ആലുവാ ബ്രാഞ്ചില്‍ നിന്നും three mistakes of my life വാങ്ങിയത്. കഴിഞ്ഞ ഒരു പോസ്റ്റില്‍ ചേതന്‍ ഭഗത്തിന്റെ ഒരു നോവലിനെക്കുറിച്ച് ഞാന്‍ വിവരിച്ചിരുന്നു. കുടെ ഞാന്‍ അദ്ദേഹത്തിന്റെ ആദ്യ നോവലും(five point someone) വാങ്ങിയിരുന്നു.

three mistakes of my life – ഗുജറാത്തിലെ ഭുകമ്പവും കലാപവും വിഷയമായ ഒരു നോവലാണ്‌. എതൊ ഒരു സെറ്റില്‍ ഇതിനെക്കുറിച്ചുള്ള ഒരു റിവ്യു കമന്റ് വായിച്ചിരുന്നു, “നിങ്ങള്‍ക്ക് പറ്റാവുന്ന മുന്ന് തെറ്റുകള്‍ ഒന്ന് : ഈ പുസ്തകം വാങ്ങുക രണ്ട് : അത് വായിക്കുക മുന്ന്: അത് ആര്‍ക്കെങ്കിലും റെക്കമെന്റ്‌ ചെയ്യുക.” ഞാന്‍ എതായാലും അവസാനത്തെ തെറ്റ് ചെയുന്നില്ല.

five point someone – ഇത് IIT യില്‍ പഠിക്കുന്ന അത്ര മിടുക്കന്മാരല്ലാത്ത മുന്ന് കുട്ടുകാരുടെ കഥയാണ്‌, അതില്‍ ഒരാള്‍ അവരുടെ HOD യുടെ മകളുമായി പ്രണയ്ത്തിലാവുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ്‌ ഈ നോവലില്‍ ചേതന്‍ ഭഗത്ത് പറയുന്നത്.

വിശദമായി ഞാന്‍ പിന്നാലെ ഈ പുസ്തകങ്ങളെക്കുറിച്ച് എഴുതുന്നതായിരിക്കും.

കഴിഞ്ഞ ആറ് മാസത്തെ മുംബൈ ജീവിതത്തിന്‌ ഈ കഴിഞ്ഞ പതിനാലാം തീയതി പര്യവസാനമായി. അമ്മയുടെ കൈയില്‍ നിന്നും കുത്തരിച്ചോറ് കഴിക്കാനും, പെങ്ങളെ അവള്‍ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ പേരില്‍ കളിയാക്കി കരയിക്കാനും രാത്രി മുഴുവന്‍ കുട്ടുകാരിക്ക് ഫോണ്‍ ചെയ്യാനും (STD വലിയ പാടായിരുന്നു.), ലാലേട്ടന്റെ സിനിമ ഫസ്റ്റ് ഷോയ്ക്ക് കാണാനും, പിന്നെ വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ജോലിക്ക് പോകാനും ഞാന്‍ നാട്ടിലെത്തി. അമ്മയ്ക്ക് കുറച്ച് കാലം നല്ല സമയമായിരുന്നു, ഞാന്‍ സമ്മതിക്കുമോ?

2007 ഡിസംബര്‍ 23-അം തിയതി ആണ്‌ വെറും മുന്ന് മാസത്തെക്ക് എന്ന് പറഞ്ഞ് ഞങ്ങള്‍ 5 പേരെ മുംബൈയിലെക്ക് വിട്ടത്. പക്ഷെ മുംബൈ എന്നെ ഒത്തിരിക്കാര്യങ്ങള്‍ പഠിപ്പിച്ചു. ഒത്തിരി മറക്കാനാവാത്ത ആള്‍ക്കാരെയും പരിചയപ്പെട്ടു. മയൂര്‍ ചൗഹാനും സജ്ജാദും പ്രദീപും മറ്റും. പിന്നെ ഒരു കമ്പിനിയിലാണ്‌ ജോലി ചെയിതിരുന്നതെങ്കിലും വലിയ പരിചയമില്ലായിരുന്ന നാല്‌ കുട്ടുകാരെയും. ഈ പറയുന്നതും കാണിക്കുന്നതും ഒക്കെ വെറുതെയാണ്‌ എന്ന് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന പ്രോജ്ക്റ്റ് മാനേജര്‍മാരെയും വൈസ് പ്രസിഡന്റെനെയും സി ഇ ഒ യെയും മറ്റും.

എനിക്ക് ഓഫിസില്‍ എനിക്ക് കമ്പ്യുട്ടര്‍  കിട്ടിയത് ഇന്നാണ്‌.

കഴിഞ്ഞ ദിവസം ഓഫിസിലെ HR മാനേജര്‍ ഒരു പവര്‍ പോയിന്റ് പ്രസന്റെഷന്‍ എല്ലാവര്‍ക്കും അയച്ചു. അത് ഒരു പുസ്തകത്തിനെക്കുറിച്ചുള്ളതായിരുന്നു. പുസ്തകത്തിന്റെ പേര്‌ Who moved my cheese? – ഡോ. സ്പെന്‍സര്‍ ജോണ്‍സണ്‍ . ഇതിന്റെ മലയാളം പരിഭാഷ ഡി സി ബുക്സ് ഇറക്കിയിട്ടുണ്ട് (എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുത്തിയതാരാണ്‌). ഞാന്‍ അതാണ്‌ വായിച്ചിട്ടുള്ളത്.

ഡോ. സ്പെന്‍സര്‍ ജോണ്‍സണ്‍ – നെക്കുറിച്ച്‌ – ഇദ്ദേഹം അനേകം പുസ്തകങ്ങളുടെ രചയിതാവും ഒരു മോട്ടിവെഷണല്‍(മലയാളം വാക്ക് ഓര്‍മ്മ കിട്ടിയില്ല/ട്ടുന്നില്ല) പ്രാസംഗികനുമാണ്‌. അദ്ദേഹത്തെക്കുറിച്ച് കുടുതല്‍ അറിയാന്‍ അദ്ദേഹത്തിന്റെ സൈറ്റ് സന്ദര്‍ശിക്കു.

പുസ്തകത്തെക്കുറിച്ച് – ഇത് മാറ്റങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകമാണ്‌. എല്ലാവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും എങ്ങിനെ വിജയകരമായി മാറ്റങ്ങള്‍ നമ്മള്‍ക്ക് ഉള്‍ക്കൊള്ളാം എന്നും ഈ പുസ്തകം നമ്മള്‍ക്ക് മനസിലാക്കി തരുന്നു. കഥ തുടങ്ങുന്നത് ഒരു പുര്‍വ്വ വിദ്യാര്‍ത്‌ഥി സംഗമത്തിലാണ്‌, അവിടെ അവര്‍ എല്ലാവരും പരസ്പരം അവരുടെ അനുഭവങ്ങളും മറ്റുള്ളവരെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന കാഴച്പ്പാടുകളും മറ്റും പങ്കുവെക്കുന്നു. അപ്പോള്‍ അതില്‍ ഉണ്ടായിരുന്ന ഒരാള്‍ (നാഥാന്‍ എന്നാണ്‌ എന്റെ വിശ്വാസം) പറയുന്ന ഒരു കഥയാണ്‌ ഇതിന്റെ പ്രതിപാദ്യ വിഷയം. ഈ കഥയില്‍ നാല്‌ കഥാപാത്രങ്ങള്‍ ഉണ്ട്. അവര്‍ക്ക് അവരുടെതായ കഴിവുകളും ദൗര്‍ബല്ല്യങ്ങളും. ഇവരുടെ ഭക്ഷണം ചീസ് ആണ്‌. ഇവര്‍ക്ക് ഒരു ചീസിന്റെ വലിയ ശേഖരം ഉണ്ടായിരുന്നു, ഒരു ദിവസം അത് തീരുന്നു. പിന്നെ പുതിയ ചീസ് കണ്ട് പിടിക്കാന്‍ ഉള്ള ശ്രമങ്ങളും ബുദ്ധിമുട്ടുകളും, അതിന്റെ വിവരണവുമാണ്‌ ഈ കഥ.

Book Name : Who moved my cheese
Author : Dr. Spencer Johnson
Price: Amason.com – $19.95

ഈ ബുക്കിന്റെ മലയാളം പരിഭാഷ ഡിസി ബുക്സ് ഇറക്കിയിട്ടുണ്ട്. വില 95 രുപ. ഈ ലിങ്കില്‍ കുടുതല്‍ വിവരങ്ങള്‍ കിട്ടും.

ഇപ്പോഴും മനസിലാവാത്ത ഒരു കാര്യമുണ്ട് എന്തിനാണ്‌ പുതിയ HR മാനേജര്‍ എല്ലാവര്‍ക്കും ആ പ്രസ്‌ന്റെഷന്‍ അയച്ചത്? നിങ്ങളെ ഞങ്ങള്‍ മാറ്റും മാറ്റത്തിന്‌ റെഡിയായിക്കൊള്ളു എന്ന് പറഞ്ഞാണോ? അതോ ഞങ്ങള്‍ എല്ലാവരും ഇവിടെ നിന്നും വെറെ ജോലി നോക്കിക്കോട്ടെ എന്ന് വെച്ചൊ അറിയില്ല. :)

ഇക്കഴിഞ്ഞ ദിവസം കുടെ ജോലി ചെയ്യുന്ന ഒരാള്‍ വാങ്ങി വന്ന ഒരു നോവലാണ്‌ – One Night @ Call Centre – ചേതന്‍ ഭഗത്.

ചേതന്‍ ഭഗതിനെക്കുറിച്ച് – ഇദേഹം ഒരു IIT ക്കാരനാണ്‌, പിന്നീട് IIM ലും പഠിച്ചു. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്നു. ഇദേഹത്തിന്റെതായി മുന്ന് നോവലുകള്‍ ഇതുവരെ പ്രസിദ്ധികരിച്ചിട്ടുണ്ട്.

  1. Five Point someone
  2. One Night @ Call Centre
  3. Three mistakes of my life(Latest)

കുടുതല്‍ വിവരങ്ങള്‍ക്ക് ഇദേഹത്തിന്റെ വെബ്ബ് സന്ദര്‍ശിക്കുക.

നോവലിനെക്കുറിച്ച് – ഇത് ഒരു കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന ആറ് പേരുടെ കഥയാണ്‌. ഒരു രാത്രി അവര്‍ക്ക് ദൈവത്തിന്റെ ഫോണ്‍ വരുന്നു അത് അവരുടെയും അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിക്കുന്നു. എഴുത്തുകാരന്‍ നോവല്‍ ആ ആറുപേരില്‍ ഒരാളുടെ (ശ്യാം)വീക്ഷണ കോണിലുടെയാണ്‌ പ്രദിപാദിക്കുന്നത്. നോവല്‍ എഴുതിയിരിക്കുന്ന ഇംഗ്ലീഷും ലളിതമാണ്‌. കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളും വളരെ നന്നായി എഴുത്തുകാരന്‍ എടുത്തുകാട്ടിയിട്ടുണ്ട്.

Book Name – One Night @ Call Centre
Author – Chetanbhagat
Price – Rs 95/-

അങ്ങിനെ ഞങ്ങള്‍ മുകാംബികയിലെത്തി. കുളിക്കാത്തതിന്റെയും ട്രയിനില്‍ ഇരുന്നതിന്റെയും നല്ല ക്ഷീണം ഉണ്ടായിരുന്നു. അവിടെ കണ്ട ഒരു വിധം കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്ന ഒരു ലോഡ്ജില്‍ ഒരു റുമെടുത്ത് ഞങ്ങളുടെ ബാഗും മറ്റും അവിടെ വെച്ചു. കുളി കഴിഞ്ഞ് നേരെ ഒരു ഹോട്ടലില്‍ പോയി ഊണ്‌ കഴിച്ചു. മലയാളി ഭക്ഷണം എന്നൊക്കെ എഴുതി വെച്ചിരുന്നതല്ലാതെ ഒരു ഗുണവും ഇല്ലായിരുന്നു. വീണ്ടും റുമില്‍ വന്ന് കിടന്നത് ഓര്‍മ്മയുണ്ട് പിന്നിട് എഴുന്നെറ്റപ്പോള്‍ രാത്രി എകദേശം 7 മണിയായിരുന്നു. വേഗം കുളിച്ച് ദേവിയെ തൊഴാന്‍ പോയി. അധികം ഭക്തജനങ്ങളില്ലായിരുന്നതിനാല്‍ മനസ്സുനിറഞ്ഞ് തൊഴാന്‍ പറ്റി. എത്രയൊക്കെ പറഞ്ഞാലും മുകാംബികയില്‍ തൊഴുന്നത് ഒരു വ്യത്യസ്ത അനുഭവം ആണ്‌. തിരിച്ച് ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ലോഡ്ജില്‍ എത്തി. അവിടെ ക്യാഷില്‍ ഇരുന്ന ആളോട് രാവിലെ കുടജാദ്രിയിലെക്ക് പോകാന്‍ ജീപ്പ് കിട്ടുമോ എന്ന് ചോദിച്ചു. അയാള്‍ രാവിലെ 6.30 ന്‌ ശരിയാക്കാം എന്ന് പറഞ്ഞു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍ കിടന്നപ്പോഴെ ഉറങ്ങിപ്പോയി.

പിറ്റെന്ന് രാവിലെ എകദേശം 5 മണിയൊട് കുടി വീണ്ടും ദേവിയെ തോഴാന്‍ പോയി. നട തുറന്നിട്ടില്ലായിരുന്നു. അല്പനേരം ക്യൂ നില്‍ക്കെണ്ടി വന്നു. പക്ഷെ നല്ലവണ്ണം മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കാന്‍ പറ്റി. അവിടെ ജീവനകലയുടെ ഉപജ്ഞാതാവ് ശ്രീ ശ്രീ രവിശങ്കര്‍-ജിയും ഉണ്ടായിരുന്നു. അവിടെ നിന്നും നേരെ ലോഡ്ജിലെത്തിയപ്പോഴെക്കും ജീപ്പ് റെഡിയായിരുന്നു. ഒരു തരത്തില്‍ പ്രാതല്‍ കഴിച്ചു എന്ന് വരുത്തി ജീപ്പില്‍ കയറി.

എകദേശം രണ്ട് മണിക്കുര്‍ യാത്ര ഉണ്ട് മുകാംബികയില്‍ നിന്നും കുടജാദ്രിയിലെക്ക്. ഞങ്ങള്‍ മുന്ന് പേരും പിന്നെ ഡ്രൈവറും മാത്രമെ ഉണ്ടായിരുന്നുള്ളു. മുരുകന്‍ എന്നാണെന്ന് തോന്നുന്നു ഡ്രൈവറിന്റെ പേര്‌ പറഞ്ഞത്. 18 വയസ്സ് പ്രായമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ ജീപ്പ് വളരെ മനോഹരമായി ഓടിക്കുന്നുണ്ടായിരുന്നു. ആകെ ഒരു കുഴപ്പമെ ഞങ്ങള്‍ക്ക് പറ്റിയുള്ളു, ഞങ്ങള്‍ മുന്ന് പേര്‌ മാത്രമായിരുന്നതിനാല്‍ ജീപ്പ് വല്ലാതെ കുലുങ്ങുകയും കുണ്ടിലും കുഴിയിലും ചാടി നടുവ് ഒരു പരുവമായി.

കുടജാദ്രിയില്‍ താഴത്തെ അമ്പലങ്ങളിലെല്ലാം പോയി. അതിന്‌ ശേഷം ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. രാവിലെ ആയതിനാല്‍ വെയില്‍ ഇല്ലായിരുന്നു, കുടാതെ ഒരു ചെറിയ തണുപ്പും ഉണ്ടായിരുന്നതിനാല്‍ നല്ല സുഖം ഉണ്ടായിരുന്നു. പ്രശാന്തിന്‌ കുറച്ച് തടി ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ പതുക്കെയാണ്‌ കയറിയത്. ഇടയ്ക്ക് വെച്ച് ഒരു ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടു. രണ്ടു പേരും എകദേശം മദ്ധ്യവയസ്സ് പിന്നിട്ടവര്‍. മക്കള്‍ എല്ലാവരും വലുതായി, ഇവര്‍ രണ്ടുപേരും കുടി മുകാംബികയില്‍ തൊഴാന്‍ വന്നിരിക്കുകയാണ്‌. പിന്നിട് ഞങ്ങളുടെ യാത്ര ഇവരുടെ കുടെയായിരുന്നു. മുകളില്‍ ശങ്കരാചാര്യരുടെ ക്ഷേത്രം വരെ ഇവര്‍ ഞങ്ങളുടെ കുടെ ഉണ്ടായിരുന്നു. അതിന്‌ ശേഷം ഞങ്ങള്‍ക്ക് വൈകുന്നെരം നാല്‌ മണിക്ക് കുന്താപുരത്ത് നിന്ന് ട്രയിനില്‍ തിരിക്കെണ്ടതിനാല്‍ വലിയ താമസം കുടാതെ തിരിച്ച് ഇറങ്ങി. ഒന്നര മണിക്കുര്‍ മാത്രമെ കുടജാദ്രിയില്‍ പോകാന്‍ ഡ്രൈവര്‍ അനുവദിച്ച് തന്നിരുന്നുള്ളു. പക്ഷെ അതിനു മുന്‍പ് ഞങ്ങള്‍ തിരിച്ചെത്തി.

എകദേശം ഉച്ചയ്ക്ക് ഒരു മണിയൊട് കുടി ഞങ്ങള്‍ ലോഡ്ജിലെത്തി. അവിടെ നിന്നും അപ്പോള്‍ തന്നെ കുന്താപുരത്തെക്കുള്ള ബസ്സില്‍ കയറി. കുന്താപുരത്ത് നിന്നും പിറ്റെന്ന് രാവിലെ ആറ് മണിയോട് കുടി വീണ്ടും എറണാകുളം സൗത്തില്‍ എത്തി. അങ്ങിനെ ഒരു മുകാംബിക യാത്ര കുടി അവസാനിച്ചു.

കഴിഞ്ഞ ഡിസംബറിലാണെന്ന് തോന്നുന്നു, ഒരു ദിവസം ഓഫിസിലെത്തിയപ്പോള്‍ ഹരി ചോദിച്ചു, അവര്‍ മുകാംബികയിലെക്ക് പോകുന്നുണ്ട്, വരുന്നുണ്ടോ? എന്ന്‌. ഞാന്‍ ഒരു പ്രാവശ്യം മുകാംബികയില്‍ പോയിട്ടുണ്ടായിരുന്നു. എന്നാലും ഒരു പുണ്യസ്ഥലത്തെക്കാണല്ലോ എന്ന് വിചാരിച്ച് പോയെക്കാം എന്ന് കരുതി. ട്രയിനിന്‌ പോകാനാണ്‌ തീരുമാനിച്ചത്. ആദ്യം ടീമില്‍ ഇഷ്ടം പോലെ ആള്‍ക്കാരുണ്ടായിരുന്നു. പക്ഷെ അവസാനം ടിക്ക്റ്റ് റിസെര്‍്വ്വ് ചെയ്യാന്‍ നോക്കിയപ്പോള്‍ ഞങ്ങള്‍ മുന്ന് പേരായി ചുരുങ്ങി. (ഞാനും പ്രശാന്തും ഹരിയും മാത്രം, ഇവര്‍ എന്റെ കുടെ കഴിഞ്ഞ കമ്പിനിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കമ്പിനിയിലും ഉണ്ട്.) അങ്ങിനെ ഒരു വെള്ളിയാഴ്ച്ച രാത്രി പത്ത് മുപ്പതിന്റെ ട്രയിനിന്‌ ഞങ്ങള്‍ മുന്ന് പേര്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും മംഗലാപുരത്തെക്കുള്ള ട്രയിനില്‍ യാത്ര തുടങ്ങി.റിസര്വ്വ് ചെയ്തതിനാല്‍ യാത്ര വളരെ സുഖമായിരുന്നു. അധികം യാത്രക്കാരെ പരിചയപ്പെടാന്‍ നിന്നില്ല. പിറ്റെ ദിവസം എതാണ്ട് രാവിലെ 7 മണിയോട് കുടി ഞങ്ങള്‍ മംഗലാപുരത്ത് എത്തി. അവിടെ ഒരു ഹോട്ടലില്‍ നിന്നും രാവിലെത്തെ ഭക്ഷണം കഴിച്ച് മുകാംബികയിലെക്കുള്ള ബസ്സ് അന്വേഷിച്ചു. ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ ബസ്സ് പുറപ്പെടാന്‍ അരമണിക്കുര്‍ എടുക്കും എന്നറിഞ്ഞു. പക്ഷെ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതില്‍ ഇരുന്നു. എകദേശം ഉച്ച 12 മണിയോട് കുടി ഞങ്ങള്‍ മുകാംബികയിലെത്തി.

ഇന്നലെ വായനദിനമായിരുന്നു, ഇന്ന് രാവിലെ എഷ്യാനെറ്റില്‍ മുന്‍ഷി കണ്ടപ്പോളാണ്‌ അറിഞ്ഞത്. കുഞ്ഞുണ്ണി മാഷുടെ “വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ച് വളര്‍ന്നാല്‍ വിളയും ഇല്ലെങ്കില്‍ വളയും”. ഈ കവിത കാരണമാണെന്ന് തോന്നുന്നു, വലിയച്ഛന്‍ (അച്ഛന്റെ ചേട്ടന്‍) എല്ലാ ബുക്ക് എക്സിബിഷനും പോവുകയും അവിടെ നിന്ന് ധാരാളം പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്യുമായിരുന്നു(ഇപ്പോളും വലിയ വ്യത്യാസം ഒന്നുമില്ല.) അതുകൊണ്ട് എന്റെ ബാല്യം ധാരാളം പുസ്തകങ്ങളാല്‍ സമ്പന്നമായിരുന്നു. സുമംഗലയും മാലിയും സിപ്പി പള്ളിപ്പുറവും എനിക്ക് പരിചിതരായ എഴുത്തുകാരായിരുന്നു. പുസ്തകങ്ങളിലെക്ക് എന്റെ ശ്രദ്ധ വലിയച്ഛന്‍ തിരിച്ചത് ഒരു വെക്കെഷന്‍ കാലത്തായിരുന്നു. ഞാന്‍ നാലാം ക്ലാസ്സ് കഴിഞ്ഞ് വെക്കെഷന്‍ അമ്മയുടെ വീട്ടില്‍ പോകണോ അതോ വീട്ടില്‍ തന്നെ അര്‍മ്മാദിച്ചാല്‍ മതിയൊ എന്ന് കണ്‍ഫ്യുഷനായി നടക്കുന്ന സമയത്താണ്‌ വലിയച്ഛന്‍ എനിക്ക് രണ്ട് പുസ്തകങ്ങള്‍ വായിക്കാന്‍ തരുന്നത്, ഒരെണ്ണത്തിന്റെ പേര്‌ “മനസ്സറിയും യന്ത്രം”, എന്നായിരുന്നു, ആരാണ്‌ എഴുതിയത് എന്നും, രണ്ടാമത്തെ പുസ്തകത്തിന്റെ പേരും എനിക്കൊര്‍മ്മയില്ല. പക്ഷെ രണ്ടും നല്ല പുസ്തകങ്ങളായിരുന്നു. പക്ഷെ വലിയച്ഛന്‍ പുസ്തകങ്ങള്‍ വച്ച് നടത്തിയിരുന്ന പല പരീക്ഷകളിലും ഞാന്‍ ഒരു ദയനീയ പരാജയമായിരുന്നു. പലപ്പോഴും അതിന്റെ പേരില്‍ ഞാന്‍ ഒത്തിരി വഴക്ക് കേട്ടിട്ടും ഉണ്ട്. ഞാന്‍ ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന(?) സമയത്ത് ഒരു ദിവസം വലിയച്ഛന്‍ എനിക്ക് ഒരു ലേബര്‍ ഇന്ത്യയും ബാലരമയും ഒരുമിച്ച് കൊണ്ടുവന്ന് തന്നു, ഞാന്‍ എത് എടുക്കും എന്ന് പരീക്ഷിക്കാന്‍. ഞാന്‍ പിന്നെ വലിയച്ഛനെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി ബാലരമ എടുത്തതും എനിക്ക് കിട്ടി. അന്ന് മുതല്‍ വലിയച്ഛന്‍ ബാലരമ വാങ്ങല്‍ നിറുത്തി.

കഴിഞ്ഞ ഒരു ദിവസം ശ്രീ. സിപ്പി പള്ളിപ്പുറവുമായി എഷ്യാനെറ്റിന്റെ “സുപ്രഭാതം” എന്ന പരിപാടിയില്‍ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ അദ്ദേഹത്തോട് ഹാരിപോര്‍ട്ടറിനെക്കുറിച്ച് ചോദിച്ചു, ഹാരിപോര്‍ട്ടര്‍ സീരിസിന്‌ ഇത്ര പ്രചാരം കിട്ടാന്‍ അതില്‍ സാഹസികത ഉണ്ടെന്നാണ്‌ അവതാരകന്‍ പറഞ്ഞത്, അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി വളരെയധികം ചിന്തിപ്പിക്കുന്നതായിരുന്നു. നമ്മുടെ നാട്ടിലെ മഹാഭാരത ത്തോടൊ രാമായണത്തൊടോ കിടപിടിക്കുന്നതാണോ ഹാരിപോര്‍ട്ടര്‍? ഞാന്‍ ആദ്യ ഹാരിപോര്‍ട്ടര്‍ പുസ്തകം മാത്രമെ വായിച്ചിട്ടുള്ളു. എനിക്ക് തോന്നുന്നു സിപ്പി പള്ളിപ്പുറത്തിന്റെ അഭിപ്രായം ശരിയാണ്‌. ഹാരിപോര്‍ട്ടര്‍ പുസ്തകങ്ങളില്‍ സാഹസികത ഉണ്ടാവാം എന്നാല്‍ മഹാഭാരതത്തിലും രാമായണത്തിലും സാഹസികതയും മാനുഷിക മുല്യങ്ങളെക്കുറിച്ചും നമ്മുക്ക് കണ്ടെത്താം. പഞ്ചതന്ത്രം കഥകളിലുടെ കുട്ടികള്‍ക്ക് വിനോദം മാത്രമല്ല, അതിനൊട് കൂടി ഒരു ഗുണപാഠവും കിട്ടുന്നു.

പിന്നെ വായന മരിക്കുന്നു എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല, കാരണം കൊടകരപുരാണവും, എന്റെ യുറൊപ്പ് സ്വപ്നങ്ങളും പുസ്തകങ്ങളായി മാറിയല്ലോ? കുടാതെ മലയാള സാഹിത്യത്തിലെക്ക് ബ്ലോഗ് സാഹിത്യം എന്ന ഒരു മേഖല കുടി ഉണ്ടാവുകയും ചെയ്തല്ലോ?

എല്ലാവര്‍ക്കും വായനദിനാശംസകള്‍ – Better late than never

എനിക്ക് ചെറുപ്പം മുതലേ ഒരു സവിശേഷ സ്വഭാവം(?) ഉണ്ട്. എന്തെങ്കിലും തുടങ്ങുക, പിന്നിട് ആ വഴിക്ക് പോകാതിരിക്കുക. എന്റെ ജീവിതത്തില്‍ ഇത് ധാരാളം ഉണ്ട്. ഉദാഹരണത്തിന്‌ ഡയറി എഴുതിയിരുന്നത്, എറ്റവും അങ്ങെയറ്റം പോയാല്‍ മാര്‍ച്ച് വരെ, യോഗ പഠിക്കാന്‍ പോയത്, ഡ്രൈവിങ്ങ് പഠിക്കാന്‍ പോയത്, ചിത്ര രചന പഠിക്കാന്‍ പോയത് അങ്ങിനെ അനേകം, കുടെ പഠിച്ചവര്‍ പലരും ഇപ്പോള്‍ പഠിപ്പിച്ച് തുടങ്ങിയിട്ടും ഞാന്‍ ഇപ്പോഴും ഇവിടെത്തന്നെ. പിന്നെ പറയെണ്ടത് പറയെണ്ട സമയത്ത് പറയാതിരുന്നിട്ട് പ്രണയവും എനിക്ക് നഷ്ടപ്പെട്ടു. ബ്ലോഗിങ്ങിലും വ്യത്യാസം ഒന്നുമില്ല. പലപ്പോഴും ബ്ലോഗറിലും വേര്‍ഡ്പ്രസ്സിലും മാറിമാറി ബ്ലോഗുകള്‍ ഉണ്ടാക്കി, പലതും അവിടെക്കിടന്ന് പൊടി പിടിച്ച് അഡ്മിന്‍സ് എടുത്ത് കളഞ്ഞു, ബാക്കി ഉണ്ടായിരുന്നത് ഞാനും :)

ഇപ്പോള്‍ ഞാന്‍ ഒരു തിരിഞ്ഞ് നോട്ടം നടത്തുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നുന്നു. ഇനി ഞാന്‍ മാറെണ്ടെ? ഇനിയെങ്കിലും എനിക്ക് അതെല്ലാം വീണ്ടും തിരിച്ച് പിടിക്കെണ്ടെ? മാറണം എന്ന് എനിക്ക് തോന്നുന്നു. എതോ ഒരു മഹാന്‍ പറഞ്ഞത് പോലെ “Better late than Never“, ഒരിക്കലും മാറതിരിക്കുന്നതിനെക്കാള്‍ നല്ലതാണ്‌, അല്പ്ം താമസിച്ചിട്ടാണെങ്കിലും നേരെയാകുന്നത്. ഇത് അതിന്റെ ആദ്യ പടിയാണ്, അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.